Connect with us

International

മോശം കാലാവസ്ഥ; സ്‌പേസെക്‌സ് ക്രൂ 11 ഡ്രാഗണ്‍ വിക്ഷേപണം മാറ്റി

വിക്ഷേപണം ഇന്ന്‌ നടത്തുമെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചു.

Published

|

Last Updated

ഫ്‌ളോറിഡ | നാസയുടെ സ്‌പേസെക്‌സ് ക്രൂ 11 ഡ്രാഗണ്‍ വിക്ഷേപണം മാറ്റിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണം ഇന്ന്‌ നടത്തുമെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചു.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചയ്ക്ക് 12.09ന് നടത്താനിരുന്ന വിക്ഷേപണമാണ് മാറ്റിയത്.

നാസയുടെ സെന കാഡ്മാന്‍, മൈക് ഫിന്‍കെ, ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ ബഹിരാകാശ സഞ്ചാരി കിമിയ യുയി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികന്‍ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് തിരിക്കാനിരിക്കുന്നത്.

Latest