Connect with us

National

കെജ്രിവാളിന് തിരിച്ചടി; അറസ്റ്റ് ശരിവച്ച് കോടതി

മുഖ്യമന്ത്രിയായതിനാല്‍ പ്രത്യേക പരിഗണന നല്‍കാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിന് തിരിച്ചടി.അറസ്റ്റ് ചോദ്യംചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കെജ്രിവാള്‍ ഗൂഡാലോചന നടത്തിയതിന് തെളിവുണ്ടെന്നാണ് ഡല്‍ഹി കോടതി വ്യക്തമാക്കിയത്.

കെജ്രിവാളിന്റെ അറസ്റ്റ് ശരിയാണെന്നും  ഇലക്ഷന് തൊട്ടുമുന്‍പായി ബോധപൂര്‍വം അറസ്റ്റ് ചെയ്‌തെന്ന വാദം നിലനില്‍ക്കില്ലെന്നും കെജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള രേഖകള്‍ ഇഡിയുടെ പക്കലുണ്ടെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിയായതിനാല്‍ പ്രത്യേക പരിഗണന നല്‍കാന്‍ ആവില്ലെന്നും  കോടതി വ്യക്തമാക്കി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്.

മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 15 വരെ കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള അദ്ദേഹത്തിന്റെ ഹര്‍ജി കോടതി തള്ളിയിരിക്കുന്നത്.  നിലവിൽ തിഹാർ ജയിലിലാണ് കെജ്രിവാൾ ഉള്ളത്.

Latest