Connect with us

Babari Masjid Demolition

ബാബരി: തകർത്തവരും നോക്കിനിന്നവരും കാലത്തിന്റെ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും

ഭ്രാന്തമായ ആവേശത്തോടെ അയോധ്യയിലെ പള്ളി തകർക്കാൻ ഓടിക്കൂടിയ വർഗ്ഗീയവാദികളെ തടഞ്ഞു നിർത്തി 'നിങ്ങൾ ആ മന്ദിരം തകർക്കരുതെന്ന്' ചങ്കുപൊട്ടുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞ മഹന്ത് ലാൽ ദാസ് എന്ന സന്യാസി വര്യൻ്റെ ഇടറിയ ശബ്ദം എക്കാലവും ഒരു സംഗീതം പോലെ ഭാരതീയരുടെ കാതുകളിൽ അലയടിക്കും.

Published

|

Last Updated

ബാബരി മസ്ജിദിൻ്റെ താഴികക്കുടം ഇടിച്ച് തകർത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിർവികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്ന് മുൻ മന്ത്രി ഡോ.കെ ടി ജലീൽ. സംഘ്പരിവാർ ഭീകരർ ബാബരി മസ്ജിദ് തകർത്ത ഡിസംബർ ആറിന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോസ്റ്റ് പൂർണരൂപത്തിൽ:

ഡിസംബർ 6. മതേതര ഇന്ത്യയുടെ മുഖത്തേൽപ്പിച്ച കറുത്ത പാട് മനുഷ്യനുള്ളടത്തോളം നിലനിൽക്കും. ബാബരി മസ്ജിദിൻ്റെ താഴികക്കുടം ഇടിച്ച് തകർത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിർവികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.

ഭ്രാന്തമായ ആവേശത്തോടെ അയോധ്യയിലെ പള്ളി തകർക്കാൻ ഓടിക്കൂടിയ വർഗ്ഗീയവാദികളെ തടഞ്ഞു നിർത്തി ‘നിങ്ങൾ ആ മന്ദിരം തകർക്കരുതെന്ന്’ ചങ്കുപൊട്ടുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞ മഹന്ത് ലാൽ ദാസ് എന്ന സന്യാസി വര്യൻ്റെ ഇടറിയ ശബ്ദം എക്കാലവും ഒരു സംഗീതം പോലെ ഭാരതീയരുടെ കാതുകളിൽ അലയടിക്കും.

ആർ എസ്.എസിൻ്റെ വാദമുഖങ്ങളെ വസ്തുതകളുടെ വെളിച്ചത്തിൽ പൊളിച്ചടുക്കിയ കമ്മ്യൂണിസ്റ്റ് ചരിത്രകാരൻമാരായ ഡോ: ആർ.എസ്. ഷർമ്മയും ഡോ: റൊമീല ഥാപ്പറും ഡോ: ഇർഫാൻ ഹബീബും രാജ്യത്തിൻ്റെ മതേതര മനസ്സിൽ അനശ്വരമായി ജീവിക്കും.

 

---- facebook comment plugin here -----

Latest