NSS
അയോധ്യ തീരുമാനം; കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് എന്‍ എസ് എസ്
രാഷ്ട്രീയം പറഞ്ഞ് അയോധ്യ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരം | അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. രാഷ്ട്രീയം പറഞ്ഞ് അയോധ്യ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണെന്നും എന്‍ എസ് എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ്സിന്റെ പേരു പറയാതെ വിമര്‍ശനവുമായി രംഗത്തെത്തിയത്.







