Connect with us

Kerala

വാനും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൂടല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ എതിരെ വന്ന പിക് അപ് വാനുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു.

Published

|

Last Updated

കോന്നി |  ഓട്ടോയും പിക്അപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. അട്ടച്ചാക്കല്‍ പനംതോട്ടത്തില്‍ മുരുപ്പേല്‍ സാബു(സജു-55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത്് മണിയോടെ കൂടല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ ആയിരുന്നു അപകടം

മരം വെട്ട് തൊഴിലാളിയാണ് സാബു. കൂടല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ എതിരെ വന്ന പിക് അപ് വാനുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പത്തനംതിട്ട മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടല്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു. ഭാര്യ: പ്രഭ. മക്കള്‍: സുനി, സൂരജ്.

 

Latest