Connect with us

International

ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കപ്പല്‍ ആസ്ട്രേലിയ പുറത്തിറക്കി

2,100 യാത്രക്കാരെയും 225 വാഹനങ്ങളെയും ഉള്‍ക്കൊള്ളും

Published

|

Last Updated

കാന്‍ബെറ | സമുദ്ര ഗതാഗത മേഖലയില്‍ ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കപ്പല്‍ ആസ്ട്രേലിയ പുറത്തിറക്കി. പ്രശസ്ത ബോട്ട് നിര്‍മ്മാതാക്കളായ ടാസ്മാനിയ ആസ്ഥാനമായുള്ള ഇന്‍കാറ്റ് എന്ന കമ്പനിയാണ് 130 മീറ്റര്‍ നീളമുള്ള റ്റ്ജാന സോറിയ എന്ന് നാമകരണം ചെയ്ത കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കപ്പലിന് 2,100 യാത്രക്കാരെയും 225 വാഹനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും.

ഹള്‍ 096 എന്ന് പേരിട്ടിരിക്കുന്ന കപ്പല്‍ ദക്ഷിണ അമേരിക്കന്‍ ഫെറി ഓപറേറ്ററായ ബുക്ബസിനായാണ് നിര്‍മിച്ചത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനും ഉറുഗ്വേക്കും ഇടയിലായിരിക്കും സര്‍വീസ് നടത്തുക.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ടാസ്മാനിയയില്‍ ഇന്‍കാറ്റ് കമ്പനി ലോകത്തെ മുന്‍നിര കപ്പലുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതുവരെ നടപ്പിലാക്കിയതില്‍ വച്ച് ഏറ്റവും അഭിലഷണീയവും സങ്കീര്‍ണവുമായ പദ്ധതിയാണ് സാക്ഷാത്കരിച്ചതെന്ന് ഇന്‍കാറ്റിന്റെ ചെയര്‍മാന്‍ റോബര്‍ട്ട് ക്ലിഫോര്‍ഡ്ന്‍ അഭിപ്രായപ്പെട്ടു.

മണിക്കൂറില്‍ 40 മെഗാവാട്ട് ഊര്‍ജ സംഭരണ ശേഷിയുള്ള 250 ടണ്ണിലധികം ബാറ്ററികള്‍ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയയിരിക്കുന്നത്. എട്ട് വൈദ്യുതോര്‍ജ വാട്ടര്‍ജെറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന എനര്‍ജി സ്റ്റോറേജ് പ്രശസ്ത എന്‍ജിന്‍ നിമാതാക്കളായ വാര്‍ട്ട്സിലയാണ് നിര്‍മിച്ചത്.

ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന സമ്മേളനത്തിന്റെ കണക്കനുസരിച്ച്, ലോകത്തിലെ വാര്‍ഷിക ഉദ്വമനത്തിന്റെ 3% ആഗോള ഷിപ്പിംഗ് വ്യവസായത്തില്‍ നിന്നാണ്.എന്നാല്‍ ജല ഗതാഗതത്തില്‍ വലിയ തോതിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും,130 മീറ്റര്‍ ഉയരമുള്ള ഹള്‍ 096 ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കപ്പല്‍ മാത്രമല്ല, ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ഇലക്ട്രിക് വാഹനം’ കൂടിയാണെന്നും
ഇന്‍കാറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ കേസി പറഞ്ഞു.

 

Latest