Connect with us

Kerala

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം

ബൈക്ക് കൊണ്ട് യുവാവിനെ ഇടിച്ചുവീഴ്ത്തിയ ശേഷം പ്രതികള്‍ നിലത്തുവീണ ജിനീഷിനെ കമ്പിവടികൊണ്ടും ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം.കുന്നംകുളം വൈശേരി സ്വദേശി ജിനീഷാണ് ആക്രമണത്തിനിരയായത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ജിനീഷിനെ ബൈക്ക് ഇടിച്ചും കമ്പി വടികൊണ്ട് അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.ഇന്ന് ഉച്ചയോടെയാണ് സംഭവം.

ബൈക്ക് കൊണ്ട് യുവാവിനെ ഇടിച്ചുവീഴ്ത്തിയ ശേഷം പ്രതികള്‍ നിലത്തുവീണ ജിനീഷിനെ കമ്പിവടികൊണ്ടും ആക്രമിക്കുകയായിരുന്നു.

ജൂണ്‍ 20ന് ചിറളയം ക്ഷേത്രത്തിലെ ഉത്സവത്തനിടെ ഒരു സംഘത്തെ യുവാവ് ആക്രമിച്ചിരുന്നു.ഈ സംഘമാവാം ഇന്ന് ജിനീഷിനു നേരെ ആക്രമണം നടത്തിയതെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.