Connect with us

Kerala

നന്മണ്ട ബ്രഹ്മകുളത്ത് ചീനി മരം കടപുഴകി റോഡിനു കുറുകെ വീണു; സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക്

നരിക്കുനി അഗ്നിരക്ഷാസേന അസി സ്റ്റേഷന്‍ ഓഫീസര്‍ എംസി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

Published

|

Last Updated

നന്മണ്ട | കോഴിക്കോട് നന്മണ്ട ബ്രഹ്മകുളത്ത് വന്‍ ചീനി മരം കടപുഴകി റോഡിനു കുറുകെ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക്. കുറ്റിച്ചിറ സ്വദേശി അഷ്‌റഫിനാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

മരം കടപുഴകി വീണതോടെ പ്രദേശത്ത് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.തുടര്‍ന്ന് നരിക്കുനി അഗ്നിരക്ഷാസേന അസി സ്റ്റേഷന്‍ ഓഫീസര്‍ എംസി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

സീനിയര്‍ ഫയര്‍ ഓഫീസര്‍ സജിചാക്കോ, ഫയര്‍ ഓഫീസര്‍മാരായ രജിന്‍, രജ്ഞിത്ത്, സജിത്ത്കുമാര്‍, അനൂപ്, സുധീഷ് ഹോം ഗാര്‍ഡ്മാരായ സോമന്‍,രത്‌നന്‍, രാമദാസ്. അനില്‍കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തത്.

 

Latest