Connect with us

Kerala

കോട്ടയം മെഡിക്കല്‍ കോളജിലെ അസി. പ്രൊഫസറെ മരിച്ച നിലയില്‍ കണ്ടെത്തി

ഡോ. ജൂബേല്‍ ജെ കുന്നത്തൂര്‍ (36)ആണ് മരിച്ചത്.

Published

|

Last Updated

കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസി. പ്രൊഫസര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. വെള്ളൂര്‍ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേല്‍ ജെ കുന്നത്തൂരിനെ (36)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്. ജൂബേലും മാതാപിതാക്കളുമാണ് വെള്ളൂരിലെ വീട്ടില്‍ താമസിക്കുന്നത്. മാതാപിതാക്കള്‍ ചര്‍ച്ചില്‍ പോയ സമയത്തായിരുന്നു സംഭവം. ഏഴരയോടെ വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് വീട് പൂട്ടിക്കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന്, ഇവര്‍ വിവരം നാട്ടുകാരെ അറിയിച്ചു.

നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ ജൂബേലിനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊതിയിലെ മേഴ്സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വെള്ളൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിഷാദരോഗം അടക്കുള്ള ബുദ്ധിമുട്ടുകള്‍ ജൂബേല്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍ തലയോലപ്പറമ്പ് പോലീസിനെ അറിയിച്ചു.

 

 

---- facebook comment plugin here -----

Latest