Connect with us

FIVE FIGHT 2022

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങി; പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം, യു പിയില്‍ ബിജെപി

ആദ്യ മണിക്കൂറുകളിൽ തന്നെ ഏകദേശ ഫലം ലഭ്യമാകും.

Published

|

Last Updated

ന്യൂഡൽഹി | ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മിനുട്ടുകൾ മാത്രം. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടോടെ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. യുപിയില്‍ 41 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു എന്നാണ് ആദ്യ ഫല സൂചന.പഞ്ചാബില്‍ കോണ്‍ഗ്രസ് പത്ത് സീറ്റുകളില്‍ മുന്നേറുകയാണ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ നിലവിൽ ബി ജെ പിയാണ് ഭരിക്കുന്നത്. പഞ്ചാബിൽ കോൺഗ്രസ്സാണ് അധികാരത്തിൽ.

ഉത്തർപ്രദേശിലും മണിപ്പൂരിലും ബി ജെ പി ഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കാണ് മുൻതൂക്കം. ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസ്സും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുകയെന്നും തൂക്കുസഭക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്.

ഉത്തർ പ്രദേശിലെ വാരാണസിയിൽ ട്രക്കിൽ വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോകുന്നത് കണ്ടെത്തിയതിന് പിന്നാലെ അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കാൻ ചീഫ് ഇലക്ടറൽ ഓഫീസറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പരിശീലനത്തിനുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് കൊണ്ടുപോയതെന്നാണ് കമ്മീഷൻ ആവർത്തിക്കുന്നത്.

---- facebook comment plugin here -----

Latest