Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി; കേരളത്തില്‍ പ്ലീനം വിളിക്കാനൊരുങ്ങി സിപിഎം കേന്ദ്ര കമ്മറ്റി

കേരളത്തില്‍ നിന്നുള്ള ചില അംഗങ്ങളും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  പാര്‍ട്ടിയില്‍ വരുത്തേണ്ട തിരുത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരളത്തില്‍ പ്ലീനം വിളിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി വിശദമായി വിലയിരുത്തതിന് ശേഷമായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. കേരളത്തില്‍ നിന്നുള്ള ചില അംഗങ്ങളും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായ കാലത്ത് 2013ല്‍ പാലക്കാട് പ്ലീനം ചേര്‍ന്നിരുന്നു

അടുത്തമാസം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും പ്ലീനത്തിനായുള്ള രൂപരേഖ തയ്യാറാക്കും.കേരളത്തിലെ തോല്‍വിയില്‍ സംസ്ഥാന നേതൃത്വം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും തള്ളിയിട്ടുണ്ട്. താഴെ തട്ടിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും കീഴ്ഘടകങ്ങളിലെ പ്രശ്‌നങ്ങള്‍ കൃത്യമായി തന്നെ വിലയിരുത്തേണ്ടതാണെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേരുന്ന സിപിഎമ്മിന്റെ കേരളത്തിലെ ജില്ലാ-ഏരിയാ യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശം ഉയരുകയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് താഴെ ഘടകങ്ങളെ കേള്‍ക്കാന്‍ കേന്ദ്ര കമ്മറ്റി തീരുമാനിച്ചത്

ഡല്‍ഹിയില്‍ ചേര്‍ന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോ?ഗത്തിന്റെ തീരുമാനങ്ങള്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി വൈകുന്നേരം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നാണ് അറിയുന്നത്.

Latest