Kerala
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി; സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ചു
ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 289 റാങ്ക് ലിസ്റ്റുകള്‍ക്കാണ് കാലാവധി നീട്ടിക്കിട്ടുന്നത്.
തിരുവനന്തപുരം| കേരളത്തിലെ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പി എസ് സി അംഗീകരിച്ചു. 2026 മേയ് 25നും ഓഗസ്റ്റ് 31 നും ഇടയില്‍ കാലാവധി അവസാനിക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകള്‍ നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് പി എസ് സി ഉത്തരവിറക്കി. ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 289 റാങ്ക് ലിസ്റ്റുകള്‍ക്കാണ് കാലാവധി നീട്ടിക്കിട്ടുന്നത്.
സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലെ തീരുമാനമായിരുന്നു പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും എന്നുള്ളത്. മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന പി എസ് സി യോഗമാണ് മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ചത്.
Content Highlights:
The Kerala Public Service Commission has officially approved the state government’s recommendation to extend the validity of various rank lists. According to the new order, rank lists expiring between May 25 and August 31, 2026, will now remain valid until November 30. This crucial decision brings relief to aspirants across 289 different rank lists in the state. Chief Minister V D Satheesan had earlier announced this decision following the first cabinet meeting of the new government.







