Connect with us

indian cricket team

രാഹുലും പന്തും രോഹിത്തുമല്ല, കോലിക്ക് പകരം ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ പേസറുടെ പേര് മുന്നോട്ട് വെച്ച് ആശിഷ് നെഹ്‌റ

നിലവില്‍ കേട്ടുകൊണ്ടിരിക്കുന്ന പേരുകളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു പേരാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ആശിഷ് നെഹ്‌റക്ക് മുന്നോട്ട് വെക്കാന്‍ ഉള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി | അഫ്ഗാനിസ്ഥാനെതിരെ തോല്‍വി വഴങ്ങിയതോടെ ടി20 കിരീടം എന്ന നേട്ടം പോലും സ്വന്തമാക്കാന്‍ കഴിയാതെയാണ് വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് നേരത്തേ തന്നെ വിരാട് കോലി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ അടുത്ത ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ആരാവും എന്ന ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ കേട്ടുകൊണ്ടിരിക്കുന്ന പേരുകളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു പേരാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ആശിഷ് നെഹ്‌റക്ക് മുന്നോട്ട് വെക്കാന്‍ ഉള്ളത്.

നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പേരാണ് പ്രധാനമായും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇത് കൂടാതെ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് എല്ലാം വ്യത്യസ്തമായി ഒരു ഫാസ്റ്റ് ബോളറുടെ പേരാണ് നെഹ്‌റ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുന്നോട്ട് വെക്കുന്നത്.

ഇന്ത്യന്‍ ഫാസ്റ്റ് ബോളറും ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരവുമായ ജസ്പ്രീത് ബൂംമ്ര ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവുന്നതിലാണ് നെഹ്‌റക്ക് താത്പര്യം.

രോഹിത്തിന് പിന്നാലെ രാഹുലിന്റേയും പന്തിന്റേയും പേരുകള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പന്ത് ടീമിനൊപ്പം പല ഇടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ഡ്രിങ്ക്‌സ് എത്തിച്ചു നല്‍കാന്‍ ടീമിനൊപ്പം ഉണ്ടായിട്ടുണ്ട്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുപോലുമുണ്ട്. മായങ്ക് അഗര്‍വാള്‍ പരുക്ക് പറ്റി ടീമിന് പുറത്ത് പോയ ഒഴിവിലാണ് കെ എല്‍ രാഹുല്‍ ടീമിലെത്തിയത്. എന്നാല്‍, ബൂംമ്ര എല്ലാകാലത്തും ടീമിനൊപ്പം ഉണ്ടായിരുന്നു. എല്ലാ ഫോര്‍മാറ്റിലും ടീമിലെ സ്ഥിരം സാന്നിധ്യമാണ്. മാത്രമല്ല ക്യാപ്റ്റന്‍ ആവാനുള്ള എല്ലാ ഗുണങ്ങളും ബൂംമ്രക്ക് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.