National
എഎപി എംഎല്‍എമാരുടെ യോഗം വിളിച്ച് അരവിന്ദ് കെജ്രിവാള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന സംഭവങ്ങളെ തുടര്‍ന്ന് പാര്‍ട്ടി എന്ത് നിലപാട് എടുക്കുമെന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത

ന്യൂഡല്‍ഹി| അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഎപിയുടെ നില ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എഎപി എംഎല്‍എമാരുടെയും എംസിഡി കൗണ്‍സിലര്‍മാരുടെയും യോഗം വിളിച്ചു.
അഴിമതിക്കേസില്‍ അറസ്റ്റിലായ മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം ചേരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന സംഭവങ്ങളെ തുടര്‍ന്ന് പാര്‍ട്ടി എന്ത് നിലപാട് എടുക്കുമെന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.
ഡല്‍ഹി സര്‍ക്കാരിലെ ആകെയുള്ള 33 വകുപ്പുകളില്‍ 18 എണ്ണവും കൈകാര്യം ചെയ്തിരുന്ന സിസോദിയയെ ഡല്‍ഹി എക്‌സൈസ് പോളിസി കേസില്‍ ഞായറാഴ്ച വൈകിട്ട് സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍, ജെയിനെ മെയ് മാസത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഫെബ്രുവരി 28ന് ഇരുവരുടെയും രാജി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ അംഗീകാരത്തോടെ ഉത്തരവായി.