Connect with us

National

കശ്മീരിലെ പൂഞ്ചില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്ഫോടനം; രണ്ട് സൈനികര്‍ക്ക് പരുക്ക്

പൂഞ്ചിലെ നിയന്ത്രണ രേഖയായ ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപമാണ് പരിശീലനത്തിനിടെ സ്ഫോടനമുണ്ടായത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരിലെ പൂഞ്ചില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്ഫോടനം. അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. പൂഞ്ചിലെ നിയന്ത്രണ രേഖയായ ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപമാണ് പരിശീലനത്തിനിടെ സ്ഫോടനമുണ്ടായത്.

പരുക്കേറ്റ സൈനികരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സൈനികരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights:
Two soldiers were injured following a training grenade explosion near the Line of Control in Poonch. The injured personnel were immediately shifted to a nearby hospital for emergency treatment. Authorities reported that the medical condition of both soldiers remains stable.

 

Latest