Connect with us

International

തായ്‌ലന്‍ഡ് രാജകുമാരി ബജ്‌രകിതിയാഭ അന്തരിച്ചു

വിപുലമായ പൊതുജനസേവനങ്ങള്‍, മാനുഷിക പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്ക് നിയമസഹായം നല്‍കല്‍ തുടങ്ങിയവയാല്‍ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു ബജ്‌രകിതിയാഭ

Published

|

Last Updated

ബാങ്കോക്ക് | തായ്‌ലന്‍ഡ് രാജകുമാരി ബജ്‌രകിതിയാഭ അന്തരിച്ചു. 47-ാം വയസ്സിലാണ് അന്ത്യം. നാല് വര്‍ഷത്തിനടുത്തായി കോമയിലായിരുന്നു. ബാങ്കോക്കിലെ ചുലലോങ്കോണ്‍ ആശുപത്രിയില്‍ പ്രാദേശിക സമയം രാത്രി 7.48ഓടെയാണ് രാജകുമാരിയുടെ അന്ത്യം സംഭവിച്ചതെന്ന് കൊട്ടാര അധികൃതര്‍ അറിയിച്ചു. തായ്‌ലന്‍ഡ് രാജാവ് മഹാ വചിരലോങ്കോണിന്റെ ഏഴ് മക്കളില്‍ മൂത്തയാളും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശിയുമായിരുന്നു ‘പ്രിന്‍സസ് പാ’ എന്നറിയപ്പെട്ടിരുന്ന ബജ്‌രകിതിയാഭ.

രാജകുമാരിയുടെ വിയോഗം രാജകുടുംബത്തിനും രാജ്യത്തിനും വന്‍ നഷ്ടമാണ്. വിപുലമായ പൊതുജനസേവനങ്ങള്‍, മാനുഷിക പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്ക് നിയമസഹായം നല്‍കല്‍ തുടങ്ങിയവയാല്‍ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു അവര്‍.

2022 ഡിസംബറിലാണ് രാജകുമാരി കുഴഞ്ഞുവീണത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിലധികമായി കോമയില്‍ കഴിയുകയായിരുന്നു.

 

Latest