Connect with us

Kerala

ആലുവ കുണ്ടൂര്‍ തോടിനു സമീപം പുലിയെ കണ്ടതായി നാട്ടുകാര്‍; നിരീക്ഷണ ക്യാമറ സ്ഥാപിക്കും

ഇന്ന് രാവിലെ എട്ടോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിന് അടുത്തായി പുലിയെ കണ്ടത്.

Published

|

Last Updated

കൊച്ചി | ആലുവ തുരുത്ത് കുണ്ടൂര്‍ തോടിന് സമീപത്തെ പുഴയോരത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ എട്ടോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിന് അടുത്തായി പുലിയെ കണ്ടത്.

വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതര്‍ ഈ ഭാഗത്ത് പരിശോധന നടത്തുകയും വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഇത് പുലിയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Latest