Connect with us

Education

മര്‍കസ് ഗേള്‍സില്‍ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം

സ്‌കൂള്‍ അങ്കണത്തില്‍ സജ്ജീകരിച്ച പ്രത്യേക ജലസംഭരണിയില്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന ഗപ്പികളെ നിക്ഷേപിച്ച് കുന്ദമംഗലം എം എല്‍ എ. എം എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കാരന്തൂര്‍ | മഴക്കാല രോഗ പ്രതിരോധവും കൊതുക് പ്രജനന രീതികളുടെ ബോധവത്കരണവും ലക്ഷ്യമിട്ട് മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ഗപ്പി ഗംഭീരം’ പദ്ധതിക്ക് തുടക്കമായി. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ജലാശയങ്ങളിലും ഗപ്പി ഇനത്തില്‍ പെട്ട മത്സ്യങ്ങളെ വളര്‍ത്തുന്നത് കൊതുകുകളുടെ പ്രജനനത്തെ തടയുമെന്നതിനാലാണ് പദ്ധതി ആരംഭിച്ചത്.

സ്‌കൂള്‍ അങ്കണത്തില്‍ സജ്ജീകരിച്ച പ്രത്യേക ജലസംഭരണിയില്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന ഗപ്പികളെ നിക്ഷേപിച്ച് കുന്ദമംഗലം എം എല്‍ എ. എം എ റസാഖ് മാസ്റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ വീടുകളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും ഗപ്പികളെ വളര്‍ത്തുകയും കൊതുകുജന്യ-മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവത്കരണങ്ങള്‍ നടത്തുകയും ചെയ്യും. സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് നാച്ചുറല്‍ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത്, പി ടി എ പ്രസിഡന്റ് അബ്ദുറഹിമാന്‍, മര്‍കസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഉനൈസ് മുഹമ്മദ്, കെ കെ ഷമീം, പ്രിന്‍സിപ്പല്‍ മൂസക്കോയ മാവിളി, ഹെഡ്മാസ്റ്റര്‍ നിയാസ് ചോല, കാദര്‍ ഹാജി, എന്‍ സമീര്‍, എ പി റസിയ സംബന്ധിച്ചു.

 

Latest