Connect with us

National

നീറ്റ് പുനപ്പരീക്ഷ: സുരക്ഷക്കായി കേന്ദ്ര സേനയെ വിന്യസിക്കും

551 നഗരങ്ങളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പര്‍ എത്തിക്കുന്നതിനും പരീക്ഷ കഴിഞ്ഞ് ഒ എം ആര്‍ പേപ്പറുകള്‍ തിരികെ കൊണ്ടുപോകുന്നതിനുമാണ് സുരക്ഷ ഒരുക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് യു ജി പുനപ്പരീക്ഷക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി സേനയെ വിന്യസിക്കാന്‍ തീരുമാനിച്ച് കേന്ദ്രം. സി ആര്‍ പി എഫ്, സി ഐ എസ് എഫ് സുരക്ഷയാണ് ഏര്‍പ്പെടുത്തുക. 551 നഗരങ്ങളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പര്‍ എത്തിക്കുന്നതിനും പരീക്ഷ കഴിഞ്ഞ് ഒ എം ആര്‍ പേപ്പറുകള്‍ തിരികെ കൊണ്ടുപോകുന്നതിനുമാണ് സുരക്ഷ ഒരുക്കുക.

വ്യോമസേനക്കാണ് ചോദ്യപേപ്പറുകള്‍ വിവിധ ഇടങ്ങളില്‍ എത്തിക്കുന്നതിന്റെ ചുമതല.

പുനപ്പരീക്ഷയില്‍ പുതിയ മാറ്റങ്ങള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കൊണ്ടുവന്നിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ 195 മിനിട്ടായിരിക്കും പരീക്ഷാ സമയം. ചോദ്യ പേപ്പര്‍ ബുക്ക്ലെറ്റില്‍ റഫ് വര്‍ക്കിനായി നല്‍കുന്ന പേപ്പറുകളുടെ എണ്ണം നാലാക്കി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ തവണ വരെ ഇത് രണ്ടെണ്ണമായിരുന്നു. ഈമാസം 21നാണ് പുനപ്പരീക്ഷ നടക്കുന്നത്.

 

Latest