National
ശ്രീനഗറില്‍ നാല് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍ | കശ്മീരിലെ ശ്രീനഗറില്‍ രണ്ട് ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സൈന്യം വധിച്ചു. ഇന്ത്യന്‍ അധീന കശ്മീരിലെ ഹൈദര്‍പോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരരെ വെടിവച്ചു കൊലപ്പെടുത്തിയത്.
ഇവിടുത്തെ ഒരു ഷോപ്പിങ് കോംപ്ലക്‌സില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ സൈന്യം തിരച്ചില്‍ നടത്തിവരികയായിരുന്നു.







