Connect with us

kerala curriculum reformation

ലിംഗഭേദം സാമൂഹിക നിര്‍മിതിയാണെന്ന് വാദം അപകടകരം: കേരള മുസ്ലിം ജമാഅത്ത് ചര്‍ച്ചാ സംഗമം

തെറ്റായ കാര്യങ്ങൾ  ശരിയാണെന്ന് വരുത്തുംവിധം ഔദ്യോഗിക രേഖകളില്‍ പദപ്രയോഗങ്ങള്‍ ഇടംപിടിക്കുന്നത് ആശ്വാസ്യമല്ലെന്ന് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി പറഞ്ഞു.

Published

|

Last Updated

മലപ്പുറം | കേരള പാഠ്യപദ്ധതി ചട്ടക്കൂട് ജനകീയ ചര്‍ച്ചയുടെ കരട് രേഖയില്‍ പറയുന്ന ലിംഗഭേദം സാമൂഹിക നിര്‍മിതിയാണെന്ന വാദം അപകടകരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സംഘടിപ്പിച്ച ചര്‍ച്ച സംഗമം അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഗുണകരമായ ഒട്ടനവധി നിര്‍ദേശങ്ങളടങ്ങിയ കരടു രേഖയെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാകില്ല. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ സമൂഹത്തില്‍ വ്യാപകമായ ആശങ്കകളുയര്‍ത്തിയ സാഹചര്യത്തിലാണ് പാഠ്യപദ്ധതി ശരിയും ശരികേടും എന്ന വിഷയത്തിൽ ചര്‍ച്ച സംഗമം നടത്തിയത്.

തെറ്റായ കാര്യങ്ങൾ  ശരിയാണെന്ന് വരുത്തുംവിധം ഔദ്യോഗിക രേഖകളില്‍ പദപ്രയോഗങ്ങള്‍ ഇടംപിടിക്കുന്നത് ആശ്വാസ്യമല്ലെന്ന് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി പറഞ്ഞു. ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. മുഹമ്മദലി കിനാലൂര്‍ വിഷയാവതരണം നടത്തി.  കെ എസ് ടി എ സംസ്ഥാന ട്രഷറര്‍ ടി കെ എം ശാഫി, കെ പി എസ് ടി എ സബ് ജില്ല സെക്രട്ടറി അബ്ദുല്‍ ജലീല്‍, കെ എസ് ടി യു ജില്ല വൈസ് പ്രസിഡന്റ് ഇസ്മായില്‍ പൂതനാരി സംസാരിച്ചു.

ശക്കീര്‍ അരിമ്പ്ര മോഡറേറ്ററായി. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി പ്രാര്‍ഥന നടത്തി. യൂസുഫ് ബാഖവി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. കെ പി ജമാല്‍ കരുളായി, പി കെ എം ബശീര്‍ പടിക്കല്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest