Connect with us

Kerala

വഴിക്കുവേണ്ടിയുള്ള തര്‍ക്കം; മര്‍ദ്ദനമേറ്റ അയല്‍ക്കാരന്‍ മരിച്ചു

കടുങ്ങല്ലൂര്‍ കയന്റിക്കര തോപ്പില്‍ വീട്ടില്‍ അലിക്കുഞ്ഞ് (68) ആണ് മരിച്ചത്

Published

|

Last Updated

ആലുവ | വഴി വീതികൂട്ടാന്‍ തടസ്സം നിന്നതിന്റെ പേരില്‍ അയല്‍ക്കാരന്റെ മര്‍ദ്ദനമേറ്റ വയോധികന്‍ മരിച്ചു. കടുങ്ങല്ലൂര്‍ കയന്റിക്കര തോപ്പില്‍ വീട്ടില്‍ അലിക്കുഞ്ഞ് (68) ആണ് മരിച്ചത്. കഴിഞ്ഞ 19 നായിരുന്നു അലിക്കുഞ്ഞിന് മര്‍ദ്ദനമേറ്റത്.

വഴി വീതികൂട്ടാന്‍ വേണ്ടി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുക്കാന്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് അയല്‍വാസിയായ തച്ചവള്ളത്ത് അബ്ദുള്‍ കരീം അലിക്കുഞ്ഞിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരുമായി ഉണ്ടായ തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇതിനിടയില്‍ പരുക്കേറ്റ അലിക്കുഞ്ഞ് കോട്ടയം മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരിച്ചത്.

അബ്ദുള്‍ കരീമിനെ ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

 

---- facebook comment plugin here -----

Latest