Connect with us

Educational News

ജാമിഅ മര്‍കസ് ഇസ്‌ലാമിക് കോഴ്‌സുകളിലേക്ക് അപേക്ഷ നാളെ അവസാനിക്കും

വിവിധ ദേശീയ, അന്തര്‍ദേശീയ സര്‍വ്വകലാശാലകളുമായി അക്കാദമിക സഹകരണമുള്ള മര്‍കസില്‍ നിന്ന് ഉന്നത പഠനത്തിന് രാജ്യത്തെ ഉന്നത സര്‍വ്വകലാശാലകളിലേക്കും വിദേശ യൂണിവേഴ്‌സിറ്റികളിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭിക്കാറുണ്ട്.

Published

|

Last Updated

കോഴിക്കോട് | രാജ്യത്തെ ഏറ്റവും മികച്ച ഇസ്‌ലാമിക സര്‍വ്വകലാശാലയായ ജാമിഅ മര്‍കസിലെ വിവിധ ഇസ്‌ലാമിക് കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നാളെ (ശനി) അവസാനിക്കും. കോളേജ് ഓഫ് ഇസ്‌ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്‌ലാമിക് ശരീഅ, കോളേജ് ഓഫ് ഇസ്‌ലാമിക് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് ആണ് അപേക്ഷ നല്‍കാനാവുക.

വിവിധ ദേശീയ, അന്തര്‍ദേശീയ സര്‍വ്വകലാശാലകളുമായി അക്കാദമിക സഹകരണമുള്ള മര്‍കസില്‍ നിന്ന് ഉന്നത പഠനത്തിന് രാജ്യത്തെ ഉന്നത സര്‍വ്വകലാശാലകളിലേക്കും വിദേശ യൂണിവേഴ്‌സിറ്റികളിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭിക്കാറുണ്ട്. ഷാര്‍ജ അല്‍ ഖാസിമിയ, ഈജിപ്തിലെ അല്‍ അസ്ഹര്‍ തുടങ്ങിയ ലോകോത്തര സര്‍വ്വകലാശാലകളില്‍ മര്‍കസിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന മാര്‍ക്കോട് കൂടി ഉന്നത പഠനങ്ങള്‍ നടത്തി വരുന്നു.

ശരീഅ കോളേജുകളിലെ മുഖ്തസര്‍ ബിരുദമോ, അല്ലെങ്കില്‍ ജാമിഅത്തുല്‍ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുകയോ ചെയ്തവര്‍ക്ക് കുല്ലിയ്യകളിലെ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.admission.markaz.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപ്ലിക്കേഷന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള എന്‍ട്രന്‍സ് എക്‌സാം തിയ്യതി പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക്: 9072 500 423, 9495 137 947.