Connect with us

Techno

ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് വിപണിയിലെത്തി

ഐഫോണ്‍ 15 ന് 79900 രൂപയും, 15 പ്ലസിന് 89900 രൂപയും ആണ് വില ആരംഭിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിളിന്റെ ഐഫോണ്‍ 15 സീരീസ് വിപണിയില്‍ അവതരിപ്പിച്ചു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നീ ഡിവൈസുകളാണ് വിപണിയിലെത്തുന്നത്. ഫോണ്‍ കൂടാതെ സീരീസ് 9, അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായ ഡൈനാമിക് ഐലന്‍ഡ് ഉള്‍പ്പെടുത്തിയാണ് 15 സീരീസിലെ എല്ലാ ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്.

4 എംപി പ്രൈമറി കാമറ, ഡൈനാമിക് ഐലന്‍ഡ്, യുഎസ്ബി ടൈപ്പ്-സി, എ16 ബയോണിക് ചിപ്പ് എന്നിങ്ങനെയുള്ള സവിശേഷകളും ഈ ഫോണുകളിലുണ്ട്. മെച്ചപ്പെട്ട ലോ-ലൈറ്റ് പെര്‍ഫോമന്‍സ്, ഇമേജ് സ്റ്റെബിലൈസേഷന്‍, ഡെപ്ത്-ഓഫ്-ഫീല്‍ഡ് ഇഫക്റ്റുകള്‍ എന്നീ സവിശേഷതകളും ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ ഡിവൈസുകളില്‍ ആപ്പിള്‍ നല്‍കിയിട്ടുണ്ട്. അള്‍ട്രാവൈഡ് ബാന്‍ഡ് ചിപ്പും സാറ്റലൈറ്റ് വഴിയുള്ള റോഡ്‌സൈഡ് അസിസ്റ്റന്‍സും ഈ ഫോണുകളില്‍ ലഭിക്കും.

ഐഫോണ്‍ 15, 15 പ്ലസ് ഫോണുകളില്‍ യഥാക്രമം 6.1 ഇഞ്ച് 6.7 ഇഞ്ച് ഡിസ്പ്ലേകളാണുള്ളത്. സൂപ്പര്‍ റെറ്റിന എ്ക്‌സ്ഡിആര്‍ ഡിസ്‌പ്ലേയില്‍ 1600 നിറ്റ്‌സ് എച്ച്ഡിആര്‍ ബ്രൈറ്റ്‌നെസ് ഉണ്ട്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. എന്നാല്‍ ഇത് 14 രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. സെപ്തംബര്‍ 15 മുതല്‍ ഫോണുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സെപ്തംബര്‍ 22 മുതലാണ് വിതരണം ആരംഭിക്കുക.

ഐഫോണ്‍ 15 ന് 79900 രൂപയും, 15 പ്ലസിന് 89900 രൂപയും ആണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി ഓപ്ഷനുകളാണ് വില്‍പനയ്‌ക്കെത്തുക. ഐഫോണ്‍ 15 പ്രോമാക്സിന് 1, 44,900 രൂപയാണ് പ്രാരംഭ വില. 1 ടിബി വരെ വരുന്നതിന് 1,99,900 രൂപ വരെയാണ് വരുന്നത്.

 

 

---- facebook comment plugin here -----

Latest