Kerala
പിവി അന്‍വര്‍ സോപ്പുകുമിള; നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കും: ബിനോയ് വിശ്വം
ആര്യാടന്റെ തഴമ്പ് തനിക്കില്ലെന്ന് ഷൗക്കത്തിന് അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
		
      																					
              
              
            തൃശൂര്‍ | ഇന്ത്യയിലെ മറ്റ് ഏത് സര്‍ക്കാരിനെക്കാളും വ്യത്യസ്തമായ സര്‍ക്കാരാണ് കേരളത്തിലേതെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ആണെന്ന് പറയാന്‍ ഭയപ്പാടിലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പിവി അന്‍വര്‍ സോപ്പുകുമിളയാണ്.നീതിബോധമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നിരക്കാത്ത ആളാണ് അന്‍വര്‍. അന്‍വറിനെ പോലെയുള്ള ഒരാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഇടതിനോ സ്വീകാര്യമല്ല.അതേസമയം ആര്യാടന്റെ തഴമ്പ് തനിക്കില്ലെന്ന് ഷൗക്കത്തിന് അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സര്‍ക്കാരിന് തലയുയര്‍ത്തിപ്പിടിച്ചു പറയാന്‍ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്.ജനങ്ങള്‍ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
