Kerala
അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം വേണം, ബോധവത്കരണവും അനിവാര്യം: കെ കെ ശൈലജ
ഇത്തരം കേസുകളില്‍ മയക്കു മരുന്ന് ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.

കണ്ണൂര്‍ | ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവരുന്നത് ഉചിതമായിരിക്കുമെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എം എല്‍ എ. ഇത്തരമൊരു നിയമത്തെ കുറിച്ചു നേരത്തെ ചിന്തിച്ചിരുന്നു. എന്നാല്‍ നിയമം മാത്രം പോരെന്നും അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രചാരണവും അനിവാര്യമാണെന്നും ശൈലജ പറഞ്ഞു.
ഉപരിപ്ലവമായ പ്രചാരണം കൊണ്ട് മാത്രം കാര്യമില്ല. ശാസ്ത്രാവബോധം വളര്‍ത്തണം. ഇത്തരം കേസുകളില്‍ മയക്കു മരുന്ന് ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും എം എല്‍ എ പറഞ്ഞു.
---- facebook comment plugin here -----