Connect with us

MV JAYARAJAN

അനില്‍ പോയത് ആന്റണിയുടെ അറിവോടെ, അടുത്തത് സുധാകരന്‍: എം വി ജയരാജന്‍

ബി ജെ പി യിലേക്ക് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കുകയാണ് കോണ്‍ഗ്രസ്സ്.

Published

|

Last Updated

കണ്ണൂര്‍ | അനില്‍ ആന്റണി ബി ജെ പിയിലേക്ക് പോയത് അച്ഛന്‍ എ കെ ആന്റണിയുടെ അറിവോടെയെന്ന് സി പി എം നേതാവ് എം വി ജയരാജന്‍. അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ് കെ സുധാകരന്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു.

ബി ജെ പി യിലേക്ക് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കുകയാണ് കോണ്‍ഗ്രസ്സ്. ആന്റണി ഇപ്പോള്‍ നടത്തുന്ന വേദനാജനകമായ പ്രതികരണം, മറ്റ് സഹപ്രവര്‍ത്തകര്‍ നേരത്തെ പോയപ്പോള്‍ തോന്നിയില്ലല്ലോ എന്നും സുധാകരന്‍ ചോദിച്ചു.

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് സംഭവത്തില്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബത്തിനു റയില്‍വേ അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേക്ക് കത്ത് നല്‍കി.

---- facebook comment plugin here -----

Latest