Kerala
അങ്കമാലിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്.
അങ്കമാലി| അങ്കമാലിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ രാജേഷ് ആണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്താണ് പ്രതി വീട്ടില്‍ അതിക്രമിച്ചുകയറിയത്. മതില്‍ ചാടിക്കടന്നാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ വീടിന് സമീപത്തുതന്നെ വാടകയ്ക്ക് താമസിക്കുന്ന ആളാണ് പ്രതി. സംഭവത്തില്‍ അങ്കമാലി പോലീസ് രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights:
The Angamaly police have arrested a youth from Uttar Pradesh for allegedly attempting to sexually assault a minor girl after trespassing into her house. The incident occurred on Saturday near the Angamaly railway station, targeting a girl who faces mental health challenges. Local residents rushed to the spot upon hearing the girl’s cries and handed the suspect over to the authorities.







