Kerala
മലമ്പുഴ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലക്കാട് | പാലക്കാട് മലമ്പുഴ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരനാണ് മരിച്ചത്.55 വയസായിരുന്നു.
ഓഫീസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലാണ് മുരളീധരനെ കണ്ടത്. ഉടനടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----