Connect with us

Kerala

ക്ഷീര സൊസൈറ്റിയിലേക്ക് പാലുമായി പോയ വയോധികയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഒപ്പാലം പനമണ്ണ അമ്പലവട്ടം പാറുക്കുട്ടി(60)ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട്|ക്ഷീര സൊസൈറ്റിയിലേക്ക് പാലുമായി പോയ വയോധികയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പാലം പനമണ്ണ അമ്പലവട്ടം പാറുക്കുട്ടി(60)ആണ് മരിച്ചത്. പനമണ്ണ പ്രദേശത്തെ കോഴി ഫാമിന് സമീപമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോസെടുത്ത പോലീസ് കോഴി ഫാം ഉടമയെ കസ്റ്റഡിയിലെടുത്തു. പനമണ്ണ സ്വദേശി ശിവദാസനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടു പന്നികളുടെ ശല്യം തടയുന്നതിന് വേണ്ടി സ്ഥാപിച്ച വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ആണ് മരണമെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.

സാധാരണയായി പാല്‍ കൊണ്ടുപോയി കൊടുത്തശേഷം പറമ്പില്‍ നിന്നും പുല്ലരിഞ്ഞശേഷമാണ് പാറുക്കുട്ടി വീട്ടില്‍ മടങ്ങിയെത്താറുള്ളത്. എന്നാല്‍, വൈകുന്നേരമായിട്ടും പാറുക്കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. ഇന്നലെ രാത്രി 11 മണി ഓടെയാണ് കോഴി ഫാമിന് സമീപം വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

 

 

 

 

---- facebook comment plugin here -----