Connect with us

Kerala

പന്നിക്കുവെച്ച വൈദ്യുത കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു

പാലക്കാട് ജില്ലയില്‍ വൈദ്യുത കെണിയില്‍പെട്ടുള്ള അപകടം ആവര്‍ത്തിക്കുന്നു

Published

|

Last Updated

പാലക്കാട് | പന്നിക്കുവെച്ച വൈദ്യുത കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു. പാലക്കാട് വണ്ടാ ഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്‌സി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്വന്തം കപ്പത്തോട്ട ത്തില്‍ മരിച്ച നിലയില്‍ ഗ്രെയ്‌സിയെ കണ്ടെത്തുകയായിരുന്നു. പാലക്കാട് ജില്ലയില്‍ അടുത്തയിടെ വൈദ്യുത കെണിയില്‍പെട്ടുള്ള അപകടങ്ങള്‍ വര്‍ധിക്കുകയാണ്.

ഒറ്റക്ക് താമസിക്കുന്ന ഗ്രെയ്‌സി സ്വന്തം കൃഷിയിടത്തില്‍ പന്നിക്കെണിവെച്ചപ്പോള്‍ അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റതാണെന്നാണു വിവരം. രാവിലെ മീന്‍ വില്‍ക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് കരിങ്കരപുള്ളിയില്‍ രണ്ട് യുവാക്കള്‍ പന്നിക്കുവെച്ച വൈദ്യുത കെണിയില്‍പെട്ട് മരിച്ചിരുന്നു. ഷിജിത്ത്, സതീഷ് എന്നീ യുവാക്കളാണ് മരിച്ചത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി സ്ഥലം ഉടമ അനന്തന്‍ യുവാക്കളുടെ വയര്‍ കീറിയശേഷം മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ടിരുന്നു.

---- facebook comment plugin here -----

Latest