Kerala
എംസി റോഡില്‍ ടൂറിസ്റ്റ് ബസും ചരക്കു ലോറിയും കൂട്ടിയിട്ടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്
സംഭവത്തെ തുടര്‍ന്ന് എം സി റോഡില്‍ രണ്ടു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു
പന്തളം | എംസി റോഡില്‍ കുളനട ജങ്ഷനില്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ചരക്കു ലോറിയും കൂട്ടിയിട്ടിച്ച് അപകടം. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തിന് പോയ ടൂറിസ്റ്റ് ബസും തമിഴ്‌നാട്ടില്‍ നിന്ന് ചരക്കു കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. പരുക്കേറ്റ ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഡ്രൈവര്‍മാരെ പുറത്തെത്തിച്ചത്. അമിത വേഗതയിൽ വന്ന ബസ് എതിർ ദിശയിൽ നിന്ന് വന്നുകൊണ്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് എം സി റോഡില്‍ രണ്ടു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ പൈവഴി കുളനട കുറിയാനിപ്പള്ളി വഴി തിരിച്ചു വിട്ടു.