National
കീഴടങ്ങാന്‍ ഉപാധികളുമായി അമൃത്പാല്‍ സിങ്
സുവര്‍ണ ക്ഷേത്രത്തില്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ന്യൂഡല്‍ഹി| ആഴ്ചകളായി ഒളിവില്‍ കഴിയുന്ന ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ ഉപാധികള്‍ വെച്ചതായി സൂചന. മൂന്ന് ഉപാധികളാണ് അമൃത്പാല്‍ സിങ് ഉന്നയിക്കുന്നത്
താന്‍ കീഴടങ്ങുന്നതായി പൊലീസ് തന്നെ ജനങ്ങളോട് പറയണം, കസ്റ്റഡിയിലെടുത്താല്‍ പഞ്ചാബിലെ ജയിലില്‍ തന്നെ പാര്‍പ്പിക്കണം, തന്നെ മര്‍ദിക്കരുത് എന്നീ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഒളിവില്‍ പോയി 11 ദിവസത്തിനുശേഷം ഇന്നലെ അദ്ദേഹം ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. ഇതോടെ അദ്ദേഹം ഉടന്‍ കീഴടങ്ങുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. സുവര്‍ണ ക്ഷേത്രത്തില്‍ കീഴടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.







