Science
അമിത് ക്ഷത്രിയ നാസയുടെ ന്യൂ മൂണ്‍ ടു മാര്‍സ് പ്രോഗ്രാമിന്റെ തലവന്‍
ചന്ദ്രനിലേക്കുള്ള തങ്ങളുടെ ധീരമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനും ആദ്യത്തെ മനുഷ്യനെ ചൊവ്വയില്‍ ഇറക്കാനും നാസയെ സജ്ജമാക്കാന്‍ മൂണ്‍ ടു മാര്‍സ് പ്രോഗ്രാം ഓഫീസ് സഹായിക്കുമെന്ന് നാസ

വാഷിങ്ങ്ടണ്‍ | നാസയുടെ പുതുതായി സ്ഥാപിതമായ മൂണ്‍ ടു മാര്‍സ് പ്രോഗ്രാമിന്റെ ആദ്യ തലവനായി ഇന്ത്യന്‍ വംശജനായ സോഫ്റ്റ്വെയര്‍, റോബോട്ടിക്സ് എഞ്ചിനിയര്‍ അമിത് ക്ഷത്രിയ. എക്സ്പ്ലോറേഷന്‍ സിസ്റ്റംസ് ഡെവലപ്മെന്റ് മിഷന്‍ ഡയറക്ടറേറ്റിനുള്ളിലാണ് പുതിയ ഓഫീസ് സ്ഥിതിചെയ്യുന്നത്.
ചന്ദ്രനിലേക്കുള്ള തങ്ങളുടെ ധീരമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനും ആദ്യത്തെ മനുഷ്യനെ ചൊവ്വയില്‍ ഇറക്കാനും നാസയെ സജ്ജമാക്കാന്‍ മൂണ്‍ ടു മാര്‍സ് പ്രോഗ്രാം ഓഫീസ് സഹായിക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി.
സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, റോബോട്ടിക്സ് എഞ്ചിനീയര്‍, സ്പേസ് ക്രാഫ്റ്റ് ഓപ്പറേറ്റര്‍ എന്നീ നിലകളില്‍ ജോലി ചെയ്യുന്ന ക്ഷത്രിയ 2003-ല്‍ ബഹിരാകാശ പദ്ധതിയില്‍ തന്റെ കരിയര്‍ ആരംഭിച്ചു. തന്റെ പുതിയ റോളില്‍, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങള്‍ക്കായി പ്രോഗ്രാം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്തം ക്ഷത്രിയനായിരിക്കും.