Connect with us

First Gear

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഏകദേശം 10 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് യുവതി പരാതിയില്‍ പറയുന്നത്.

Published

|

Last Updated

കാഞ്ഞങ്ങാട്| വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മടിക്കൈ ആലയില്‍ സ്വദേശി ശ്രീജിത്ത് (42) ആണ് അമ്പലത്തറ പോലീസിന്റെ പിടിയിലായത്. വിവാഹ ബന്ധം വേര്‍പെടുത്തിയ  39 വയസുള്ള യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു.

തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും തന്റെ  മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിര്‍ബന്ധിച്ച് വില്‍പ്പന നടത്തിയതായും യുവതി പറയുന്നു.

ഏകദേശം 10 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് യുവതി പരാതിയില്‍ പറയുന്നത്. പിന്നീട് ശ്രീജിത്ത് ബന്ധത്തില്‍ നിന്ന് ഒഴിയുകയായിരുന്നുവെന്ന് യുവതി പറയുന്നു. മുമ്പും ഇയാള്‍ വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് ബന്ധം സ്ഥാപിച്ച് പണം തട്ടിയതായി പോലീസ് പറയുന്നു.

Content Highlights:
The Ambalathara police arrested 42-year-old Sreejith for sexually exploiting a divorced woman under a false marriage promise. The victim alleged that the accused forced her to sell her property and swindled around 10 lakh rupees. Police stated that the accused had previously trapped and cheated other divorced women.

Latest