Connect with us

First Gear

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Content Highlights:
The India Meteorological Department has issued an orange alert for Ernakulam and Thrissur predicting heavy downpours. The weather agency expects isolated areas to receive intense rainfall ranging between 115.6 mm and 204.4 mm within 24 hours. Additionally, a yellow alert has been active across six other districts including Pathanamthitta and Kozhikode.

Latest