Connect with us

Eduline

സിദ്ധ മെഡിസിനിൽ ഗവേഷണം

സിദ്ധ മെഡിസിനിലും അനുബന്ധ വിഷയങ്ങളിലും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട് സംഘടിപ്പിക്കുന്നത്.

Published

|

Last Updated

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (സി സി ആർ എസ്)യുടെ ഫിനാൻഷ്യൽ ഗ്രാന്റോടെയുള്ള ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. സിദ്ധ മെഡിസിനിലും അനുബന്ധ വിഷയങ്ങളിലും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട് സംഘടിപ്പിക്കുന്നത്.

സ്റ്റുഡന്റ് അക്കാദമിക് ഇനീഷേറ്റീവ് ഫോർ റിസർച്ച് ഇൻ സിദ്ധ

സ്റ്റുഡന്റ് അക്കാദമിക് ഇനീഷേറ്റീവ് ഫോർ റിസർച്ച് ഇൻ സിദ്ധ (STAIRS)സ്‌കീമിന്റെ ഭാഗമാകാൻ അവസരം. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ ആയുഷ് മന്ത്രാലയ വുമായി ചേർന്ന് നടത്തുന്ന പ്രോഗ്രാമാണിത്. 18 മാസമാണ് പ്രൊജക്ടിന്റെ കാലാവധി.

സിദ്ധ മെഡിസിനുമായി ബന്ധപ്പെട്ടുള്ള വിവിധ പഠനങ്ങൾക്കാണ് ഗ്രാന്റ് അനുവദിക്കുന്നത്. റിസർച്ച് പ്രപ്പോസലിൽ ഉൾപ്പെടുത്തേണ്ട മേഖലകൾ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒരു പ്രൊജക്ടിന് 2.50 ലക്ഷം രൂപവരെ റിസർച്ച് ഗ്രാന്റായി ലഭിക്കും.

യോഗ്യത: ബി എസ് എം എസ്, എം ഡി (സിദ്ധ), അനുബന്ധ സയൻസ് വിഷയങ്ങളിൽ യു ജി, പി ജി ബിരുദം.
റിസർച്ച് പ്രപ്പോസലും മറ്റ് അനുബന്ധ രേഖകളും സഹിതം അപേക്ഷ ഇ-മെയിലായും തപാലായും അയക്കണം.
ഇ-മെയിൽ ഐ ഡി ccrsstairs2026@gmail.com. ഹാർഡ് കോപ്പി സി സി ആർ എസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയക്കണം. അവസാന തീയതി ഈ മാസം 25.

റിതംസ്

സിദ്ധ മെഡിസിനിലും അനുബന്ധ വിഷയങ്ങളിലുമായി ഗവേഷണം ചെയ്യാൻ ടീച്ചിംഗ് പ്രൊഫഷനലുകൾക്ക് അവസരം. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ നടത്തുന്ന റിതംസ് (Research Initiative for the Teaching Professionals of Healthcare and Medicine in Siddha) പ്രോഗ്രാമിന്റെ ഭാഗമാകാം.

യോഗ്യത: എൻ സി ഐ എസ് എം അംഗീകൃത മെഡിക്കൽ കോളജ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നി ന്നുള്ള ഫാക്കൽറ്റി മെമ്പറായിരിക്കണം. രണ്ട് വർഷമാണ് ഗവേഷണ കാലാവധി.
ഒരു പ്രൊജക്ടിന് പത്ത് ലക്ഷം രൂപവരെ ഗ്രാന്റായി ലഭിക്കും. റിസർച്ച് ഏരിയകൾ സംബന്ധിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്.

റിസർച്ച് പ്രപ്പോസലും മറ്റ് അനുബന്ധ രേഖകളും സഹിതം അപേക്ഷ ഇ-മെയിലായും തപാലായും അയക്കണം. ഇ-മെയിൽ ഐ ഡി: ccrsrithams2026@gmail.com. ഹാർഡ് കോപ്പി സി സി ആർ എസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയക്കണം. അവസാന തീയതി ഈ മാസം 25.

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

സിദ്ധ അനുബന്ധ ഹെൽത്ത് സയൻസ് വിഷയങ്ങളിലായി സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ നടത്തുന്ന പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഗവേഷകർക്ക് അപേക്ഷിക്കാം. രണ്ട് വർഷമാണ് കാലാവധി.
പ്രതിമാസം 60,000 രൂപയും എച്ച് ആർ എയും റിസർച്ച് ഗ്രാന്റായും മൂന്ന് ലക്ഷം രൂപ കണ്ടിൻജന്റ് ഗ്രാന്റായും ലഭിക്കും.

യോഗ്യത: എം ഡി(സിദ്ധ), പിഎച്ച് ഡി. (സിദ്ധ), പിഎച്ച് ഡി (അലൈഡ് ഹെൽത്ത് സയൻസ്).

അപേക്ഷ

സി സി ആർ എസ് വെബ്‌സൈറ്റ് വഴിയും ഇ-മെയിലായും അപേക്ഷിക്കണം.
ഇ-മെയിൽ: ccrspdf2026@gmail.com. അവസാന തീയതി ഈ മാസം 25. വിശദവിവരങ്ങൾക്ക് ccrs.ayush.gov.in സന്ദർശിക്കുക.

Content Highlights:
Central Council for Research in Siddha (CCRS) invites applications for research grants under STAIRS, RITHAMS, and Post Doctoral Fellowship schemes. Candidates can receive funding up to 10 lakh rupees depending on the project. Completed applications must be submitted via email and post by August 25.

Latest