Connect with us

Kerala

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം.

Published

|

Last Updated

തച്ചനാട്ടുകര| പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം. പെരിന്തല്‍മണ്ണ പൊന്യാകുശ്ശി,നാട്ടുകല്‍ പാലോട് സ്വദേശികള്‍ സഞ്ചരിച്ച കാറുകളാണ് അപകടത്തില്‍പ്പെട്ടത്. മഴ കനത്തതോടെ റോഡപകടങ്ങളും വര്‍ധിച്ചുവരികയാണ്.

Content Highlights: Three people were injured when two cars collided head-on on the Palakkad-Kozhikode National Highway near Mannarkkad. The accident occurred on Sunday afternoon involving vehicles carrying residents from Ponyakushi and Palode. The injured were promptly admitted to a private hospital in Perinthalmanna.

Latest