Connect with us

National

യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു, മോഷണത്തിന് നിര്‍ബന്ധിച്ചു , മൂത്രം കുടിപ്പിച്ചു; പൂനെയില്‍ ആള്‍ദൈവം അറസ്റ്റില്‍

മിശ്രയുടെ ആശ്രമത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഭൂഗര്‍ഭ അറയില്‍ നിന്ന്, 12 ലാപ്‌ടോപ്പുകള്‍, 12മൊബൈല്‍ ഫോണുകള്‍, 11ഹാര്‍ഡ് ഡ്രൈവുകള്‍, 19പെന്‍ ഡ്രൈവുകള്‍, കാസറ്റുകള്‍, പണം സ്വര്‍ണം എന്നിവക്ക് പുറമെ വന്‍തോതില്‍ മയക്കുമരുന്നുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്

Published

|

Last Updated

മുംബൈ |  ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്യുകയും മോഷണത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത വ്യാജ സിദ്ധനും കൂട്ടാളികളും അറസ്റ്റില്‍. യുവതിയെ ഭര്‍ത്താവുമായി വിവാഹമോചനം നേടാന്‍ നിര്‍ബന്ധിച്ചതിന് പുറമെ വൈദ്യുതാഘാതമേല്‍പ്പിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.സംഭവത്തില്‍ രാധേശ്യാം മിശ്ര എന്ന രാധാമോഹന്‍ മിശ്രയും കൂട്ടാളികളായ ഏഴ് പേരുമാണ്‌പിടിയിലായത്.

തന്നെ എതിര്‍ത്താല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മിശ്ര യുവതിയെക്കൊണ്ട് സ്വന്തം മൂത്രം വരെ കുടിപ്പിച്ചു.പൂനെ വാഗോളിയിലെ ഉബാലെ നഗര്‍ പ്രദേശത്ത് മോഡേണ്‍ ഗുരുകുലം എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു മിശ്ര. മിശ്ര വര്‍ഷങ്ങളായി ഇത്തരത്തില്‍ ആളുകളെ വഞ്ചിക്കുകയും ചൂഷണം ചെയ്തുവരികയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2010 ലാണ് യുവതി ഇയാളുടെ കെണിയില്‍ അകപ്പെടുന്നത. യുവതിയെ അവളുടെ കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

2010 നും 2016 നും ഇടയില്‍ ഇയാള്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും ചെയ്തതിന് പുറമെ അശ്ലീല വീഡിയോകള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമുണ്ടായി

 

തന്റെ കൈയിലുള്ള അശ്ലീല വീഡിയോകളും തനിക്ക് ‘ദിവ്യശക്തി’ ഉണ്ടെന്ന വ്യാജ അവകാശവാദങ്ങളും ഉപയോഗിച്ച് ഇയാള്‍ യുവതിയുടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.മിശ്രയും കൂട്ടാളികളും താന്‍ ദൈവത്തിന്റെ പുനര്‍ജന്മമാണെന്ന് യുവതിയെയും മറ്റ് പല അനുയായികളെയും വിശ്വസിപ്പിച്ചു. പീഡനകാലയളവില്‍, തനിക്കും തന്റെ ആശ്രമത്തിനും സമ്പത്തുണ്ടാക്കാന്‍ വേണ്ടി യുവതിയെക്കൊണ്ട് ഇയാള്‍ മോഷണങ്ങള്‍ നടത്തിക്കുകയും ചെയ്തു.

മിശ്രയുടെ ആശ്രമത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഭൂഗര്‍ഭ അറയില്‍ നിന്ന്, 12 ലാപ്‌ടോപ്പുകള്‍, 12മൊബൈല്‍ ഫോണുകള്‍, 11ഹാര്‍ഡ് ഡ്രൈവുകള്‍, 19പെന്‍ ഡ്രൈവുകള്‍, കാസറ്റുകള്‍, പണം സ്വര്‍ണം എന്നിവക്ക് പുറമെ വന്‍തോതില്‍ മയക്കുമരുന്നുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിശദമായ ഫോറന്‍സിക് പരിശോധന ഇപ്പോള്‍ നടന്നു വരികയാണ്. മ്രിശ്രയെയും അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ‘സ്വാമി’ കന്‍വാല്‍ നയന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഏഴ് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ എട്ട് പ്രതികളെയും ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Content Highlights: A self-styled godman, Radheshyam Mishra, and seven associates were arrested in Pune for exploiting a woman since 2010. The victim was allegedly subjected to sexual abuse, electric shocks, and forced theft. Police recovered drugs and electronic equipment from a hidden basement in his ashram.

Latest