Eduline
കേരള കാർഷിക സർവകലാശാലയിൽ പി ജി, പിഎച്ച് ഡി ചെയ്യാം
ശൂർ ആസ്ഥാനമായുള്ള ഈ സർവകലാശാലയിൽ പി ജി, പിഎച്ച് ഡി പ്രോഗ്രാമുകൾ ചെയ്യാൻ വിദ്യാർഥികൾക്ക് അവസരമൊരുങ്ങുന്നു.
കൃഷിയിലും അനുബന്ധ മേഖലകളിലും ഉന്നതപഠനവും ഗവേഷണവും നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച അവസരമാണ് കേരള കാർഷിക സർവകലാശാല (കെ എ യു). തൃശൂർ ആസ്ഥാനമായുള്ള ഈ സർവകലാശാലയിൽ പി ജി, പിഎച്ച് ഡി പ്രോഗ്രാമുകൾ ചെയ്യാൻ വിദ്യാർഥികൾക്ക് അവസരമൊരുങ്ങുന്നു. വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട് കാർഷിക കോളജുകളിലാണ് അവസരം.
അഗ്രികൾച്ചർ, അഗ്രികൾച്ചറൽ എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി, ഫോറസ്ട്രി, ബേസിക് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് മേഖലകളിലാണ് പ്രോഗ്രാമുകൾ.
മാസ്റ്റേഴ്സ്
- എം എസ്‌സി അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ
- എം എസ്‌സി അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്‌സ്
- വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട് കോളജുകളിലായി 286 സീറ്റുകളുണ്ട്.
- മേഖലകൾ: അഗ്രോണമി, എന്റമോളജി, അഗ്രികൾച്ചറൽ എക്സറ്റൻഷൻ എജ്യുക്കേഷൻ, ജെനറ്റിക്സ് ആൻഡ് പ്ലാറ്റ് ബ്രീഡിംഗ്, പ്ലാന്റ് പതോളജി, സോയിൽ സയൻസ്, പ്ലാന്റ് ഫിസിയോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, മോളിക്യുലാർ ബയോളജി ആൻഡ് ബയോടെക്‌നോളജി, മൈക്രോബയോളജി, അഗ്രികൾച്ചറൽ ഇക്കണോമിക്സ്, ഫ്രൂട്ട് സയൻസ്, പ്ലാന്റേഷൻ സ്പൈസസ്, മെഡിസിനൽ ആൻഡ് അരോമാറ്റിക് ക്രോപ്സ്, വെജിറ്റബിൾ സയൻസ്, പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, സീഡ് സയൻസ് ആൻഡ് ടെക്‌നോളജി, അഗ്രികൾച്ചറൽ മീറ്റിയറോളജി, ഫ്ലോറികൾച്ചർ ആൻഡ് ലാൻസ്‌കേപ്പിംഗ്, നെമറ്റോളജി.
എം എസ്‌സി ഫോറസ്ട്രി
- വെള്ളാനിക്കര ഫോറസ്ട്രി കോളജിലായി 20 സീറ്റുണ്ട്.
- മേഖലകൾ: സിൽവികൾച്ചർ ആൻഡ് അഗ്രോ ഫോറസ്ട്രി, ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്മെന്റ്, ഫോറസ്റ്റ് റിസോഴ്സ് മാനേജ്മെന്റ്, ഫോറസ്റ്റ് പ്രൊഡക്ട്സ് ആൻഡ് യൂട്ടിലൈസേഷൻ, വൈൽഡ് ലൈഫ് സയൻസ്.
- എം എസ്‌സി കോ-ഓപറേഷൻ ആൻഡ് ബേങ്കിംഗ് വെള്ളാനിക്കര കോ-ഓപറേഷൻ, ബേങ്കിംഗ് ആൻഡ് മാനേജ്‌മെന്റ് (സി സി ഐ എം) കോളജിലായി പത്ത് സീറ്റുകളുണ്ട്
- മേഖലകൾ: കോ-ഓപറേറ്റീവ് മാനേജ്മെന്റ്, റൂറൽ മാർക്കറ്റിംഗ് മാനേജ്‌മെന്റ്, റൂറൽ ബേങ്കിംഗ് ആൻഡ് ഫിനാൻസ്
മാനേജ്മെന്റ്
- എം ടെക് അഗ്രികൾച്ചറൽ എൻജിനീയറിംഗ്
- തവനൂർ കേളപ്പജി അഗ്രികൾച്ചറൽ എൻജിനീയറിംഗ് ആൻഡ് ഫുഡ് ടെക്‌നോജി (കെ സി എ ഇ എഫ് ടി) കോളജിലായി 21 സീറ്റുണ്ട്.
- മേഖലകൾ: ഫാം മെഷിനറി ആൻഡ് പവർ എൻജീനിയറിംഗ്, സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിംഗ്, പ്രൊസ്സസിംഗ് ആൻഡ് ഫുഡ് എൻജിനീയറിംഗ്.
യോഗ്യത
ഐ സി എ ആർ, കേരള അഗ്രികൾച്ചർ യൂനിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയിരിക്കണം. എം എസ്‌സി/എം ടെക് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന ജനറൽ വിഭാഗക്കാർക്ക് 55 ശതമാനം മാർക്കുണ്ടായിരിക്കണം.
എം എസ്‌സി (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ): അനുബന്ധ ശാഖയിൽ ബി എസ്‌സി(ഓണേഴ്‌സ്)
എം എസ്‌സി കമ്മ്യൂണിറ്റി സയൻസ്: ബി എസ്‌സി അഗ്രികൾച്ചർ (ഓണേഴ്‌സ്) /തത്തുല്യ നാല് വർഷ ബിരുദം (എസ് എ യു/ഐ സി എ ആർ സ്ഥാപനത്തിൽ നിന്ന്) അല്ലെങ്കിൽ കമ്മ്യൂണിറ്റി സയൻസ്/ഹോം സയൻസ്/ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ്/ക്ലിനിക്കൽ ന്യൂട്രീഷൻ/ഫുഡ് ആൻഡ് ന്യൂട്രീഷൻ/ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സിൽ ബിരുദം.
എം എസ്‌സി (അഗ്രികൾച്ചർ സ്റ്റാറ്റിസ്റ്റിക്സ്): ബി എസ്‌സി (ഓണേഴ്സ്) അഗ്രികൾച്ചർ/ഫോറസ്ട്രി/ കോ-ഓപറേഷൻ ആൻഡ് ബേങ്കിംഗ് (എസ് എ യു/ഐ സി എ ആർ സ്ഥാപനത്തിൽ നിന്ന് നേടിയതാകണം).
എം എസ്‌സി (കോ-ഓപറേഷൻ ആൻഡ് ബേങ്കിംഗ്) ബി എസ്‌സി (ഓണേഴ്സ്) കോ-ഓപറേഷൻ ആൻഡ് ബേങ്കിംഗ് (കെ എ യു)/ തത്തുല്യ നാല് വർഷ ബിരുദം.
എം എസ്‌സി ഫോറസ്ട്രി: ഫോറസ്ട്രി/അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ ബിരുദം/ബി വി എസ്‌സി ആൻഡ് എ എച്ച് (വൈൽഡ് സയൻസ്). റെയ്ഞ്ചേഴ്സ് കോളജിൽ നിന്ന് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്റ്റേറ്റ് ഫോറസ്റ്റ് കോളജ്/ ഇന്ത്യൻ ഫോറസ്റ്റ് കോളജിൽ നിന്ന് (ഡെറാഡൂൺ) ഫോറസ്ട്രിയിൽ ഡിപ്ലോമ.
എം ടെക് (അഗ്രികൾച്ചറൽ എൻജിനീയറിംഗ്): അഗ്രികൾച്ചറൽ എൻജിനീയറിംഗ്/ഫുഡ് ടെക്നോളജിയിൽ പ്രൊസ്സസിംഗ് ആൻഡ് ഫുഡ് എൻജിനീയറിംഗ്) നാല് വർഷ ബിരുദം.
ഗവേഷണം
അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/കമ്മ്യൂണിറ്റി സയൻസ്/അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് കീഴിലെ പഠനശാഖകൾ: അഗ്രോണമി, എന്റമോളജി, അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ എജ്യുക്കേഷൻ, ജെനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ്, പ്ലാന്റ് പത്തോളജി, സോയിൽ സയൻസ്, പ്ലാന്റ് ഫിസിയോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, മോളിക്യുലാർ ബയോളജി ആൻഡ് ബയോടെക്‌നോളജി, മൈക്രോബയോളജി, അഗ്രികൾച്ചറൽ ഇക്കണോമിക്സ്, ഫ്രൂട്ട് സയൻസ്, പ്ലാന്റേഷൻ, സ്പൈസസ്, മെഡിസിനൽ ആൻഡ് അരോമാറ്റിക് ക്രോപ്സ്, വെജിറ്റബിൾ സയൻസ്, പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ്, ഫോറികൾച്ചറൽ ആൻഡ് ലാൻഡ് സ്കേപ്പിംഗ്, അഗ്രികൾച്ചറൽ മീറ്റിയറോളജി, നെമറ്റോളജി, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്.
ഫോറസ്ട്രിക് കീഴിലെ മേഖലകൾ
സിൽവികൾച്ചർ ആൻഡ് അഗ്രോ ഫോറസ്ട്രി, ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീം ഇംപ്രൂവ്മെന്റ്, ഫോറസ്റ്റ് റിസോഴ്സ് മാനേജ്മെന്റ്, ഫോറസ്റ്റ് പ്രോഡക്ട്സ് ആൻഡ് യൂട്ടിലൈസേഷൻ, വൈൽഡ് ലൈഫ് സയൻസ്.
കോ-ഓപറേറ്റീവ് ആൻഡ് ബേങ്കിംഗ് മേഖല
റൂറൽ മാർക്കറ്റിംഗ് മാനേജ്‌മെന്റ് അഗ്രികൾച്ചറൽ എൻജിനീയറിംഗ്.
ഫാം മെഷിനറി ആൻഡ് പവർ എൻജിനീയറിംഗ്, സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിംഗ്, പ്രൊസ്സസിംഗ് ആൻഡ് ഫുഡ് എൻജിനീയറിംഗ്.
തിരഞ്ഞെടുപ്പ്
എം എസ്‌സി (അഗ്രികൾച്ചർ ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്‌സ്, എം ടെക് (അഗ്രികൾച്ചറൽ എൻജിനീയറിംഗ്) വിഷയങ്ങളിലേക്ക് 2026-27 അക്കാദമിക് വർഷം നടന്ന ഐ സി എ ആർ പ്രവേശനപ്പരീക്ഷ വഴിയാണ് തിരഞ്ഞെടുക്കുന്നത്. അനുബന്ധ സബ്ജക്ട് ഗ്രൂപ്പിനും പ്രവേശനപ്പരീക്ഷ എഴുതണം.
കമ്മ്യൂണിറ്റി സയൻസ്, കോ-ഓപറേഷൻ ആൻഡ് ബേങ്കിംഗ് കോഴ്‌സിലേക്ക് കേരള അഗ്രികൾച്ചറൽ സർവകലാശാല പ്രത്യേകം പ്രവേശനപ്പരീക്ഷ നടത്തും.
എം ടെക് അഗ്രികൾച്ചറൽ എൻജിനീയറിംഗ് പ്രോഗ്രാമിന് അംഗീകൃത ഗേറ്റ് സ്കോറും പരിഗണിക്കും. എം ടെക് (പ്രൊസ്സസിംഗ് ആൻഡ് ഫുഡ് എൻജിനീയറിംഗ്) പ്രവേശനത്തിന് ഫുഡ് ടെക്‌നോളജിയിലെ ഗേറ്റ് സ്കോർ പരിഗണിക്കും.
ഒബജക്ടീവ് ടൈപ്പ് മാതൃകയിലായിരിക്കും പരീക്ഷ. കുറഞ്ഞത് 50 ശതമാനം മാർക്കുണ്ടായിരിക്കണം.
ഗവേഷണത്തിന് 2026-27 അക്കാദമിക് വർഷത്തെ ഐ സി എ ആർ പ്രവേശനപരീക്ഷ (എ ഐ സി ഇ/ജെ ആർ എഫ്/എസ് ആർ എഫ്) അഭിമുഖീകരിച്ചിരിക്കണം. കമ്മ്യൂണിറ്റി സയൻസ്, റൂറൽ മാർക്കറ്റിംഗ് മാനേജ്‌മെന്റ് വിഷയങ്ങൾക്ക് കാർഷിക സർവകലാശാല പ്രത്യേകം പരീക്ഷ നടത്തും. ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലായിരിക്കും പരീക്ഷ. കുറഞ്ഞത് 50 ശതമാനം മാർക്കുണ്ടായിരിക്കണം.
അപേക്ഷാ ഫീസ്
- മാസ്റ്റേഴ്സ് ബിരുദം: ജനറൽ വിഭാഗക്കാർക്ക് 1,000 രൂപ.
- ഗവേഷണം: ജനറൽ വിഭാഗക്കാർക്ക് 1,500 രൂപ.
- അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം.
അപേക്ഷ
കാർഷിക സർവകലാശാലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി നാളെ. വിവരങ്ങൾക്ക് www.kau.in സന്ദർശിക്കുക.
Content Highlights:
Kerala Agricultural University invites applications for various PG and PhD programs for the academic year. Courses are offered in Agriculture, Forestry, Agricultural Engineering, and Cooperation & Banking across major campuses. Candidates can apply online through the official website www.kau.in.




