Connect with us

Kerala

ട്രെയിന്‍ തട്ടി ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവം; അസ്വാഭാവികതകള്‍ ഇല്ലെന്ന് പോലീസ്

സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങള്‍ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പോലീസ്.

Published

|

Last Updated

ആലപ്പുഴ| അമ്പലപ്പുഴയില്‍ ട്രെയിന്‍ തട്ടി ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് പോലീസ്. കുട്ടി റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്ന് ലോക്കോ പൈലറ്റ് മൊഴി നല്‍കി. കുട്ടി കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ ലോക്കോ പൈലറ്റ് ശ്രമിച്ചതായി പോലീസ് പറഞ്ഞു.

സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങള്‍ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പോലീസ്. കുട്ടി റെയില്‍വേ ട്രാക്കിലേക്ക് കയറിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍
ലോക്കോ പൈലറ്റിന്റെ മൊഴിയോടെ ദുരൂഹത നീങ്ങുകയാണ്.

Content Highlights:
Ambalapuzha police found no suspicion in the death of a toddler hit by a train. The loco pilot testified seeing the child run onto the tracks and attempting to slow down the train. This statement cleared earlier doubts raised by locals regarding the tragic accident.

---- facebook comment plugin here -----

Latest