Connect with us

Kerala

ആലുവ കൊലപാതകം: പ്രതിയെ കുറിച്ചുള്ള വിശദാന്വേഷണത്തിന് പോലീസ് ബിഹാറിലേക്കു തിരിച്ചു

കുട്ടി കൊല്ലപ്പെട്ട ദിവസം പുനരാവിഷ്‌കരിച്ചുള്ള തെളിവെടുപ്പ് നാളെ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | ആലുവയില്‍ അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തെ കുറിച്ചുള്ള വിശദാന്വേഷണത്തിനായി പോലീസ് സംഘം ബിഹാറിലേക്ക് തിരിച്ചു. മറ്റൊരു സംഘം ഡല്‍ഹിയിലേക്കും പോയിട്ടുണ്ട്.

അസ്ഫാക്കിന്റെ മേല്‍വിലാസത്തിന്റെ ആധികാരികത ഉള്‍പ്പെടെ പരിശോധിക്കുകയും പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയുകയുമാണ് ബിഹാര്‍ ദൗത്യത്തിന്റെ ലക്ഷ്യം.

കുട്ടി കൊല്ലപ്പെട്ട ദിവസം പുനരാവിഷ്‌കരിച്ചുള്ള തെളിവെടുപ്പ് നാളെ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

2018ല്‍ ഡല്‍ഹിയിലെ ഗാസിപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം അസ്ഫാക് ആലം പിടിയിലായിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ ഒരു മാസം തടവില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തില്‍ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.

 

Latest