Connect with us

National

നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ഇനി എൻഡിഎ പാളയത്തിൽ

ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Published

|

Last Updated

പാട്ന | ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. ജെഡിയു എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഗവർണർക്ക് രാജി സമർപ്പിച്ചത്. ആർജെഡി അംഗങ്ങളെ ഒഴിവാക്കി പകരം ബിജെപി അംഗങ്ങളെ ഉൾപ്പെടുത്തി അദ്ദേഹത്തിന് നേതൃത്വത്തിൽ വീണ്ടും പുതിയ മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം.

ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്സഭ ഇലക്ഷന് ജെഡിയുമായി സീറ്റ് ധാരണയും ബിജെപി ഉണ്ടാക്കി കഴിഞ്ഞതായാണ് വിവരം.

അതേസമയം, നിതീഷ് കുമാറിന്റെ മുന്നണിമാറ്റനീക്കം ഇന്ത്യ മുന്നണി ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ്സും ആർജെഡിയും പലതവണ യോഗങ്ങൾ ചേർന്നു കഴിഞ്ഞു.

നിതീഷ് കുമാർ ബുധനാഴ്ച ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ ലക്ഷ്യമിട്ട് സ്വജനപക്ഷപാതം നടത്തിയത് ബീഹാറിൽ രാഷ്ട്രീയ കോലിളക്കം സൃഷ്ടിച്ചിരുന്നു. ലാലുവിന്റെ പാർട്ടിയായ രാഷ്ട്രീയ ജനതാദളും (ആർജെഡി) നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡും (ജെഡിയു) തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിച്ചുവരുന്നതിനിടയിലായിരുന്നു ഇത്.

നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിലെ മഹാസഖ്യത്തിൽ ആർജെഡിക്കും കോൺഗ്രസിനും പുറമെ സിപിഐ(എംഎൽ), സിപിഎം, സിഎംഐ എന്നിവ ഉൾപ്പെടുന്നു. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്. നിലവിൽ രാഷ്ട്രീയ ജനതാദളിന് 79, ഭാരതീയ ജനതാ പാർട്ടിക്ക് 77, ജനതാദൾ യുണൈറ്റഡിന് 45, കോൺഗ്രസിന് 19, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എംഎൽ) 12, എഐഎംഐഎം 1, ഹിന്ദുസ്ഥാനി 4 എന്നിങ്ങനെയാണ് സീറ്റുകൾ. അവാം മോർച്ച (HAM), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ നിന്ന് 2 എംഎൽഎമാരും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് 2 എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയും ഉണ്ട്.

2014-ൽ നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് നിതീഷ്കുമാർ പാർട്ടി വിട്ടത്. പിന്നീട് 2017ൽ അദ്ദേഹം എൻ ഡി എയിൽ തിരിച്ചെത്തി. 2022ൽ വീണ്ടും എൻ ഡി എ വിട്ട് കോൺഗ്രസിനൊപ്പം സഖ്യം രൂപീകരിക്കുകയായിരുന്നു.

Latest