Connect with us

Organisation

സമസ്ത സെന്റിനറി കര്‍മ്മ പദ്ധതികള്‍; സമിതികള്‍ക്ക് രൂപമായി

സമസ്തയുടെ ചരിത്രം, കേരള മുസ്ലിം ചരിത്രം, സൗഹൃദ കേരളം, കാരുണ്യ കേരളം, മസ്ജിദ് സിറ്റികള്‍ തുടങ്ങി വിപുലമായ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി 2025 ല്‍ നടപ്പാക്കുന്ന കര്‍മ്മ പദ്ധതികളുടെ നടത്തിപ്പിനായി സമിതികള്‍ക്ക് രൂപം നല്‍കി. ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ യൂത്ത് സ്‌ക്വയറില്‍ ചേര്‍ന്ന സെന്‍ട്രല്‍ എക്സിക്യൂട്ടീവ് സംഗമം ജില്ലാ മെന്റര്‍ ഹൈദ്രോസ് ഹാജി എറണാകുളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മുഹമ്മദ് പറവൂര്‍ പദ്ധതികളുടെ അവതരണം നടത്തി.

സമസ്തയുടെ ചരിത്രം, കേരള മുസ്ലിം ചരിത്രം, സൗഹൃദ കേരളം, കാരുണ്യ കേരളം, മസ്ജിദ് സിറ്റികള്‍ തുടങ്ങി വിപുലമായ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. പതിനൊന്നംഗ സെന്‍ട്രല്‍ ബോര്‍ഡിന് പുറമെ 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നല്‍കി. ഈമാസം 30നകം സോണ്‍തലത്തിലും ഡിസംബര്‍ 31നകം യൂനിറ്റ് തലത്തിലും പദ്ധതികളുടെ അവതരണവും സമിതി രൂപവത്കരണവും നടക്കും. കഴക്കൂട്ടം എ വി ശംസുദ്ധീന്‍ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി.

മുഹമ്മദ് സിയാദ് കളിയിക്കാവിള, മുഹമ്മദ് റാഫി വാളിക്കോട്, ജാബിര്‍ ഫാളിലി, സനൂജ് വഴിമുക്ക്, ഹുസൈന്‍ മദനി, അഡ്വ. കെ എച്ച് എം മുനീര്‍, ശറഫുദ്ധീന്‍ പോത്തന്‍കോട്, മിഖ്ദാദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

സമസ്ത സെന്റിനറിയുടെ ഭാഗമായി നടന്ന സെന്‍ട്രല്‍ എക്സിക്യൂട്ടീവില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മുഹമ്മദ് പറവൂര്‍ പ്രസംഗിക്കുന്നു.

 

---- facebook comment plugin here -----

Latest