Kozhikode
അലിഫിനിറ്റി 2കെ25 നാളെ നോളജ് സിറ്റിയില്‍
അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ അങ്കണത്തില്‍ രാവിലെ ഒമ്പത് മുതലാണ് എക്സ്പോ.
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഒരുക്കുന്ന വാര്‍ഷിക എജ്യുക്കേഷണല്‍ എക്സിബിഷന്‍ ‘അലിഫിനിറ്റി 2കെ25’ നാളെ (നവം: ഒന്ന്, ശനി). അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ അങ്കണത്തില്‍ രാവിലെ ഒമ്പത് മുതലാണ് എക്സ്പോ. കല, ശാസ്ത്രം, സംസ്‌കാരം, ഗണിതം തുടങ്ങി വിവിധ മേഖലകളെ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളുടെ കഴിവും അറിവും പ്രദര്‍ശിപ്പിക്കുന്ന വേദിയാണ് എക്സ്പോ.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഐ എ എസും ചീഫ് ജസ്റ്റിസും ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ എല്ലാ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളുടെ സജീവ പങ്കാളിത്തത്തോടെയുമാണ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്.
‘അലിഫിനിറ്റി’ വിദ്യാര്‍ഥികളുടെ പഠനശേഷിയും നവോഥാനചിന്തയും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മികച്ച അവസരമാവുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ടി ഷാനവാസ് അഭിപ്രായപ്പെട്ടു.




