Connect with us

Kerala

തിരൂര്‍ ബിവറേജസ് ഔട്ട്‌ലറ്റിന് മുന്നില്‍ വെട്ടുകത്തി യുമായി മദ്യപാന്റെ പരാക്രമം

രണ്ടുദിവസം മുന്‍പുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്

Published

|

Last Updated

മലപ്പുറം |  തിരൂരിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ ആയുധവുമായി എത്തിയ മദ്യപാനിയുടെ പരാക്രമം ഏറെ നേരം ഭീതി പരിത്തി .മദ്യം വാങ്ങാനെത്തിയവര്‍ക്ക്  നേരേയാണ് മദ്യലഹരിയിലായിരുന്ന അക്രമി വെട്ടുകത്തി വീശിയത്. രണ്ടുദിവസം മുന്‍പുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

വെട്ടുകത്തിയുമായി ഔട്ട്ലെറ്റിന് മുന്നിലെത്തിയയാള്‍ അവിടെയുള്ളവര്‍ക്ക് നേരേ പലതവണ കത്തിവീശി ഭീഷണിപ്പെടുത്തുന്നതും ഒരാളുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.മാസങ്ങള്‍ക്ക് മുന്‍പും സമാനമായ സംഭവും തിരൂരിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായിരുന്നു. മദ്യലഹരിയിലെത്തിയ യുവാക്കള്‍ മദ്യം വാങ്ങാനെത്തിയ മറ്റൊരാളെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും മര്‍ദിക്കുകയുമായിരുന്നു. ഇത്തരം സംഭവങ്ങളില്‍ ഏറെ ഭീതിയിലാണ് നാട്ടുകാര്‍.

 

---- facebook comment plugin here -----

Latest