Connect with us

Career Education

അല്‍മഖര്‍ ശരീഅത്ത് കോളജ് മുദര്‍രിസ് ഇസ്മാഈല്‍ അമാനിക്ക് ഡോക്ടറേറ്റ്

'An analysis of the tragic flaw that leads literary heroes and social heroes to ruin and its consequences' എന്ന വിഷയത്തിലുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

Published

|

Last Updated

തളിപ്പറമ്പ് | ജാമിഅ അല്‍മഖര്‍ ശരീഅത്ത് കോളജ് മുദര്‍രിസ് ഇസ്മാഈല്‍ അമാനി തളിപ്പറമ്പിന് ശ്രീ വെങ്കടേശ്വര സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ‘An analysis of the tragic flaw that leads literary heroes and social heroes to ruin and its consequences’ എന്ന വിഷയത്തിലുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

തളിപ്പറമ്പ് അല്‍മഖറില്‍ നിന്ന് അമാനി ബിരുദവും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കരസ്ഥമാക്കിയ ഇസ്മാഈല്‍ അമാനി ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, സൈക്കോളജി, പെളിറ്റിക്‌സ് എന്നീ വിഷയങ്ങില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിരുന്നു.

വയനാട് ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പലായും അല്‍മഖര്‍ ദഅ്മ കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ് വൈ എസ് തളിപ്പറമ്പ് സോണ്‍ സാംസ്‌കാരികം ഡയറക്ടറേറ്റ് അംഗമാണ്. തളിപ്പറമ്പിലെ വി എം ഇബ്‌റാഹീമിന്റെയും കെ പി മൈമൂനയുടെയും മകനാണ്. ഭാര്യ: ജുമാന സ്വാഫിയ പരപ്പ. മക്കള്‍: മുഹമ്മദ് ഫയ്‌സാന്‍ ഹുബൈബ്, ഷൈമ ലുബാബ.

 

Latest