Connect with us

National

ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അഖിലേഷ് യാദവ്

അഖിലേഷ് ഇന്ന് വൈകിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും.

Published

|

Last Updated

കൊല്‍ക്കത്ത| കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെയും ജനപ്രതിനിധികളെയും ദ്രോഹിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പാര്‍ട്ടിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവിന്റെ അധ്യക്ഷനായി കൊല്‍ക്കത്തയിലെത്തിയ അഖിലേഷ് യാദവ് ഇന്ന് വൈകിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും.

ഇഡിയും സിബിഐയും ആദായനികുതിയും ബിജെപിയുടെ രാഷ്ട്രീയ ആയുധങ്ങളാണ്. ബംഗാളില്‍ സംഭവങ്ങള്‍ കുറവാണ്.എന്നാല്‍ ഉത്തര്‍പ്രദേശില്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ സമാജ്വാദി പാര്‍ട്ടി നേതാക്കളില്‍ പലരും കെട്ടിച്ചമച്ച കേസുകളില്‍ ജയിലിലാണ്. കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വര്‍ഷം അവസാനം നടക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുള്ള നയങ്ങളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സമാജ്വാദി പാര്‍ട്ടി മാര്‍ച്ച് 18 മുതല്‍ കൊല്‍ക്കത്തയില്‍ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് സംഘടിപ്പിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

 

 

 

 

 

 

---- facebook comment plugin here -----

Latest