Kerala
എ കെ ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍
മണ്‍വിള സ്വദേശി ജിതിന്‍ ആണ് കസ്റ്റഡിയിലായത്. സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിന്‍ ആണെന്ന് ക്രൈം ബ്രാഞ്ച്.

തിരുവനന്തപുരം | എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ ഒരാള്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് മണ്‍വിള സ്വദേശി ജിതിന്‍ ആണ് കസ്റ്റഡിയിലായത്. സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിന്‍ ആണെന്ന് ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. കവടിയാറിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ജിതിനെ ചോദ്യം ചെയ്തുവരികയാണ്.
ജൂലൈ 30നാണ് എ കെ ജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ ആള്‍ പടക്കമെറിയുകയായിരുന്നുവെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവം നടന്നത് ഒന്നര മാസത്തിനു ശേഷമാണ് കേസില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുന്നത്. ഇതിനു മുമ്പ് എ കെ ജി സെന്ററിനി കല്ലെറിയുമെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും പ്രതിയല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.