Connect with us

Editors Pick

വായു മലിനീകരണം; ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങൾ ഇവയാണ് !

മുംബൈ മെട്രോപൊളിറ്റൽ മേഖലയുടെ ഭാഗമായ കല്യാൺ വായു ഗുണനിലവാരത്തിൽ വളരെ മോശം അവസ്ഥ പുലർത്തുന്ന സ്ഥലമാണ്.

Published

|

Last Updated

ന്ത്യയിലുടനീളം വായു മലിനീകരണം ഒരു നിർണായകപ്രശ്നമായി തുടരുകയാണ്. രാജ്യത്തെ പല നഗരങ്ങളും ഭയാനകമാംവിധം ഉയർന്ന മലിനീകരണത്തോത് രേഖപ്പെടുത്തുന്നുണ്ട് എന്നതാണ് സത്യം. ഒക്ടോബർ 22 രാവിലെ 11 വരെയുള്ള തൽസമയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം റാങ്ക് ചെയ്ത ഇന്ത്യയിലെ ഏറ്റവും മലിനമായ അഞ്ച് നഗരങ്ങൾ ഇതാ…

ന്യൂഡൽഹി

തലസ്ഥാന നഗരിയിലെ മലിനീകരണം എന്നും ചർച്ചയാകുന്ന വിഷയമാണ്. പുതിയ കണക്കനുസരിച്ച് ഡൽഹിയിലെ വായു ഗുണനിലവാരം 371 ആണ്.  ശ്വസിക്കാൻ കഴിയാതെ ആളുകൾക്ക് കഴിയേണ്ട അവസ്ഥയും ഇവിടെ ഉണ്ടായിട്ടുണ്ട്. വാഹനങ്ങളിൽ നിന്നുള്ള പുക, വ്യവസായ പ്രവർത്തനങ്ങൾ, കത്തിക്കലുകളിൽ നിന്നുണ്ടാകുന്ന മോശമായ പുക എന്നിവയുടെ സംയോജനമാണ് ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നത്.

റോഹ്തഗ്

ഹരിയാനയിലെ ഒരു നഗരമായ റോഹ്തഗ് വായു നിലവാരത്തിൽ വളരെ പിന്നിലാണ്. 357 ആണ് ഇവിടുത്തെ വായു ഗുണനിലവാരം. വ്യവസായിക മേഖലയും കാർഷിക മേഖലയിലെ ജ്വലനവും തന്നെയാണ് ഇവിടുത്തെയും മലിനീകരണത്തിന് കാരണം.ഇത് അവിടുത്തെ താമസക്കാരുടെ ആരോഗ്യത്തെയും വളരെ അധികം ബാധിക്കുന്നുണ്ട്.

സോനിപത്

ഹരിയാനയിലെ മറ്റൊരു നഗരമായ സോനീപത്ത് വ്യവസായ പ്രവർത്തനങ്ങളും വാഹനങ്ങളുടെ പുകയും മൂലം ഉണ്ടാകുന്ന വായു മലിനീകരണവുമായി പൊരുതുകയാണ്. 345 ആണ് ഇവിടുത്തെ വായു മലിനീകരണത്തോത്.വർഷം കൂടുംതോറും ഇവിടത്തെ വായു നിലവാരം മോശമായി വരികയാണ്.

ദിവാദി

രാജസ്ഥാനിലെ ഈ നഗരം വ്യാവസായിക വികസനത്തിന് പേരുകേട്ടതാണ്. ഇത് വ്യാവസായിക വികസനത്തിന് മാത്രമല്ല ഇപ്പോൾ വായു മലിനീകരണത്തിന് കൂടി പേരു കേട്ടിരിക്കുന്നു. 317 ആണ് ഇവിടുത്തെ വായു ഗുണനിലവാരം. നഗരത്തിലെ വായു ഗുണനിലവാരം പതിവായി അപകടകരമായ നിലയിലാണ് തുടരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

കല്ല്യാൺ

മുംബൈ മെട്രോപൊളിറ്റൽ മേഖലയുടെ ഭാഗമായ കല്യാൺ വായു ഗുണനിലവാരത്തിൽ വളരെ മോശം അവസ്ഥ പുലർത്തുന്ന സ്ഥലമാണ്. ഇവിടുത്തെ വായു ഗുണ നിലവാരം 278 ആണ്. വാഹനങ്ങൾ നിന്നുള്ള പുക, നിർമ്മാണ പ്രവർത്തനങ്ങൾ, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവ തന്നെയാണ് ഇവിടുത്തെയും വായു മലിനീകരണത്തിന് കാരണം.

 

Latest